കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിത സൈറൺ കേട്ടാൽ പരിഭ്രമിക്കേണ്ട. ചൊവ്വാഴ്ച രാജ്യവ്യാപകമായി പരീക്ഷണാര്‍ഥം എമര്‍ജന്‍സി സൈറണ്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ പത്തുമണിക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറൺ മുഴക്കുക.
അടിയന്തര സാഹചര്യങ്ങളിൽ സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുക, സൈറണുകളുടെ വിവിധ സൂചനകളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവാന്മാരാക്കുക എന്നിവയുടെ ഭാഗമായാണ് ദേശീയ സൈറൺ ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
ടെസ്റ്റ് സമയത്തെ അലർട്ട് ടോണുകളും സന്ദേശങ്ങളും പരിചയപ്പെടാനും ഇതുവഴി അവസരം ഒരുക്കുന്നു. അലർട്ടുകളുടെ സ്വഭാവവും സൈറൺ മുഴങ്ങുമ്പോൾ എങ്ങനെ ഉചിതമായി പ്രതികരിക്കാമെന്നും മനസ്സിലാക്കാനും പൊതുജനങ്ങൾക്ക് കഴിയും.
പരിഭ്രാന്തരാകരുതെന്നും പൗരന്മാരോടും താമസക്കാരോടും ഇതുസംബന്ധമായ അന്വേഷണങ്ങൾക്ക് സിവിൽ ഡിഫൻസ് ഓപറേഷൻസ് ഓഫിസുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷയും അടിയന്തര തയാറെടുപ്പും ഉറപ്പാക്കുന്നതിനുള്ള ഭാഗമായാണ് രാജ്യത്ത് വിവിധയിടങ്ങളിൽ സൈറണുകൾ സ്ഥാപിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യം. എമർജൻസി അലർട്ട് സിസ്റ്റങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ മുമ്പും സമാന ടെസ്റ്റ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.