കുവൈത്ത് സിറ്റി: കർശനമായ ഭക്ഷ്യ ഗുണനിലവാരം നിലനിർത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷൻ പരിശോധന തുടരുന്നു. ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിരവധി ഭക്ഷ്യസുരക്ഷ ലംഘനങ്ങൾ കണ്ടെത്തി.
പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്ത മാംസവും മത്സ്യവും പിടികൂടി. ആരോഗ്യപരമായ അപകടസാധ്യതകൾ തടയുന്നതിന് ഇവ നശിപ്പിച്ചു. 27 ലംഘനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, പാറ്റകളുടെയും പ്രാണികളുടെയും സാന്നിധ്യം, മായം കലർന്ന ഭക്ഷണം കൈകാര്യം ചെയ്യൽ, ആരോഗ്യ സർട്ടിഫിക്കേഷൻ ഇല്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യൽ തുടങ്ങിയ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
ഹവല്ലി ഫുഡ് ഇൻസ്പെക്ഷൻ സെന്റർ മേധാവി ഹനാൻ ഹാജി, സാൽമിയ ഇൻസ്പെക്ഷൻ സെന്റർ മേധാവി ജുമാന ബൗ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കി ഭക്ഷ്യ സ്ഥാപനങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയാണ് പരിശോധനാ ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷക്കായി ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.