വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ നിർത്തിവെച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ലൈസൻസ്​ വിതരണം നിർത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്​റ്റനൻറ്​ ജനറൽ ഫൈസൽ അൽ നവാഫ്​ ആണ്​ ഉത്തരവിട്ടത്​. നിലവിൽ ഏഴ്​ ലക്ഷത്തിലധികം വിദേശികൾക്ക്​ കുവൈത്ത്​ ഡ്രൈവിങ്​ ലൈസൻസുണ്ട്​.

ഇതിൽ രണ്ടര ലക്ഷത്തോളം പേർ​ ലൈസൻസിനുള്ള നിശ്ചിത അർഹത മാനദണ്ഡങ്ങൾ പുലർത്തുന്നില്ല എന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്താനത്തിൽ സമഗ്ര പരിശോനക്ക്​ മുന്നോടിയായാണ്​ ലൈസൻസ്​ നടപടികൾ നിർത്തിവെച്ചത്​. സമഗ്ര പരിശോധന ഇൗ മാസം തന്നെ ആരംഭിക്കും. എല്ലാ ലൈസൻസുകളും പരിശോധിച്ച്​ അർഹതയുള്ളവരുടേത്​ മാത്രം നിലനിർത്താൻ നടപടിക്രമങ്ങൾക്ക്​ മൂന്നുമാസം വേണ്ടി വരുമെന്നാണ്​ വിലയിരുത്തൽ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.