കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷനും എല്ലാ സർക്കാർ, സർക്കാറിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി സ്വീകരിക്കും. ഇതുസംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
ഡ്രൈവിങ് ലൈസൻസും കുവൈത്ത് മൊബൈൽ ഐഡി ആപ് വഴി വാഹനം പ്രവർത്തിപ്പിക്കാനുള്ള പെർമിറ്റും രാജ്യത്തെ എല്ലാ അധികാരികളും അംഗീകരിക്കണമെന്ന് തീരുമാനം വ്യവസ്ഥചെയ്യുന്നു. എല്ലാ സർക്കാർ, സർക്കാറിതര ഇടപാടുകളിലും അവ സ്വീകരിക്കുകയും രേഖയായി കണക്കാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.