കുവൈത്ത് സിറ്റി: കെ.കെ.എം.എ അഖിലേന്ത്യ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് സീസൺ 5 ൽ ടേസ്റ്റി ഫാൽക്കൺ എഫ്.സി ഹവല്ലി ടീം ജേതാക്കൾ. സുലൈബിക്കാത്ത് സ്പോർട്സ് അരീന ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ സെവൻ സ്റ്റാർ ഖൈത്താനെ തോൽപിച്ചാണ് നേട്ടം. ലൂസേഴ്സ് ഫൈനലിൽ സവാരി ചലഞ്ചേഴ്സ് അബുഹലീഫ ബി.ടു.ബി ജലീബ് സൂപ്പർ ബോയ്സിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടി.
കെഫാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ കെ.കെ.എം.എയുടെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ പങ്കെടുത്തു. ചാമ്പ്യന്മാർക്കും,റണ്ണേഴ്സ് അപ്പിനുമുള്ള അഹ്മദ് അൽ മഗ്രിബി കപ്പ് അൽ നാസർ സ്പോർട്സ് കാറ്റഗറി മാനേജർ യൂസഫ് അൽ റഷീദും, അഹ്മദ് അൽ മഗ്രിബി പെർഫ്യൂം കൺട്രി മാനേജർ മൻസൂർ ചൂരിയും ചേർന്ന് സമ്മാനിച്ചു.
സെക്കൻഡ് റണ്ണറപ്പായ സവാരി ചലഞ്ചേഴ്സ് അബു ഹലീഫക്ക് അബു സുൽത്താനും, ഫെയർ പ്ലേ ടീം അവാർഡ് നേടിയ ബി.ടു.ബി ജലീബ് ബോയ്സിന് മുഹമ്മദ് അൽ അസീസും ട്രോഫി സമ്മാനിച്ചു.
ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി ടേസ്റ്റി ഫാൽക്കൺ എഫ്.സിയുടെ മിഥിലാജ്, ഗോൾ കീപ്പറായി ജലീബ് സൂപ്പർ ബോയ്സിന്റെ ഫൈസൽ, ഡിഫൻഡറായി സെവൻ സ്റ്റാർ ഖൈത്താന്റെ ഷിജിത്ത്, ടോപ് സ്കോററായി ജലീബ് സൂപ്പർ ബോയ്സിന്റെ ഷുഹൂദും, എമേർജിങ് െപ്ലയറായി മെഹബുള്ള ബ്രദേഴ്സിന്റെ മുഹമ്മദ് സയാൻ അഫ്സലും തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റ് ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാംദാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അൽ ഹാജിരി കിക്കോഫ് നിർവഹിച്ചു. കെ.കെ.എം.എ പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. ബി.ഇ.സി സി.ഇ. മാത്യൂസ് വർഗീസ് ടീമംഗങ്ങളെ പരിചയപ്പെട്ടു. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ, ടൂർണമെന്റ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ കൺവീനർ അഹ്മദ് കല്ലായി എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.