?????????? ????????????????????? ????????????? ??????????????????

മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​വി​ധ ത​രം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ള്‍ അ​ബ്​​ദ​ലി അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റി​ൽ പി​ടി​കൂ​ടി. ഇ​റാ​ഖി​ല്‍നി​ന്ന്​ ട്ര​ക്കു വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. വി​ദേ​ശി ഡ്രൈ​വ​റു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 85,000 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും 750 ഗ്രാം ​ഷാ​ബു​വും ക​ണ്ടെ​ടു​ത്തു. സ്‌​പെ​യ​ര്‍ ട​യ​റി​ലാ​യി​രു​ന്നു ഇ​വ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന​ത്. ഡ്രൈ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​യ​ക്കു​മ​രു​ന്ന്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു കൈ​മാ​റി​യ​താ​യും ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Tags:    
News Summary - drugs-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.