കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽ തകർന്ന സ്കൂളുകളുടെ പുനരുദ്ധാരണത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായവുമായി കുവൈത്ത് എൻജീനീയേർസ് ഫോറം (കെ.ഇ.എഫ്). ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റുമ്പോൾ ആവശ്യമായ ഫർണിച്ചറുകൾ ആദ്യഘട്ട സഹായമായി കെ.ഇ.എഫ് ഒരുക്കി.
കേരളത്തിലെ കെ.ഇ.എഫ് ഗ്ലോബൽ അംഗങ്ങളുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. സ്കൂളിൽ അടിയന്തിര ആവശ്യമായ 36 സ്കൂൾ ബെഞ്ചുകളും, ഡെസ്കുകളും സംഘടന കൈമാറി. ഫോറെസ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹായത്തോടെ നിർമിച്ച ഇവ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നിന്ന് കെ. ഇ.എഫ് ഗ്ലോബൽ അംഗങ്ങളായ സുധീർ, മൻസൂർ, ദേവദത്തൻ, അഫ്സൽ അലി, സഫറുള്ള, മോത്തി എന്നിവർ ഏറ്റുവാങ്ങുകയും വയനാട്ടിലെത്തിച്ച് സ്കൂൾ അധികാരികൾക്ക് കൈമാറുകയും ചെയ്തു.
നാലു ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഫർണീച്ചറുകൾ.സകെ.ഇ.എഫ് കുവൈത്ത് ജനറൽ കൺവീനർ ഹനാൻ ഷാൻ ഫണ്ട് ശേഖരണമുൾപ്പടെയുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. കെ.ഇ.എഫിലെ എട്ടു അലൂമ്നി കൂട്ടായ്മകളിൽ നിന്നാണ് സഹായമെത്തിക്കാനുള്ള തുക സമാഹരിച്ചത്. ദുരത്തിൽ അകപ്പെട്ടവർക്ക് സഹായം തുടരുമെന്നും ഇതിനായി അധികാരികളുമായി ഏകോപനം നടത്തിവരുകയാണെന്നും കെ.ഇ.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.