കുവൈത്ത് സിറ്റി: സാമൂഹിക, ജീവകാരുണ്യ, മാനുഷിക പ്രവർത്തന മേഖലകളിൽ ഖത്തറുമായും സൗദി അറേബ്യയുമായും കുവൈത്ത് മൂന്ന് ധാരണാപത്രങ്ങളിൽ (എം.ഒ.യു) ഒപ്പുവെച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ കുവൈത്ത് സാമൂഹിക, തൊഴിൽ, കുടുംബകാര്യ, ബാലാവകാശ മന്ത്രി ഡോ. അംതൽ അൽ ഹുവൈല, ഖത്തർ സാമൂഹിക വികസന-കുടുംബ മന്ത്രി മറിയം അൽ മിസ്നാദ്, സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്നിവർ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
സാമൂഹിക, ജീവകാരുണ്യ, മാനുഷിക മേഖലകളിൽ ജി.സി.സി രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിൽ അൽ ഹുവൈല സന്തോഷം പ്രകടിപ്പിച്ചു. ജി.സി.സി മന്ത്രാലയങ്ങളുടെ സാമൂഹിക വികസന കാര്യ സമിതിയുടെ പത്താമത് യോഗത്തിനും കുവൈത്ത് മന്ത്രി ഖത്തറിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.