ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ അം​ബാ​സ​ഡ​ർ ലോ​റെ​ൻ​സോ മോ​റി​നി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ്സ് ഈ​റ്റാ​ലി​യ​ൻ- 2024' പ്ര​മോ​ഷ​ന് തു​ട​ക്കം. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും സെ​പ്റ്റം​ബ​ർ 10 വ​രെ തു​ട​രു​ന്ന പ്ര​മോ​ഷ​നി​ൽ ഇ​റ്റാ​ലി​യ​ൻ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശ്രേ​ണി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​റ്റാ​ലി​യ​ൻ സ്മാ​ര​ക​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ പ്ര​ദ​ർ​ശ​ന​വും പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​ണ്.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ ലോ​റെ​ൻ​സോ മോ​റി​നി സാ​ന്നി​ധ്യ​ത്തി​ൽ പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധ​ക​ളും പ​​ങ്കെ​ടു​ത്തു.

ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ സ്റ്റാ​ൾ

ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ൻ പാ​ച​ക​രീ​തി​യു​ടെ രു​ചി​ക​ര​മാ​യ വൈ​വി​​ധ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം പ്ര​മോ​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​റ്റാ​ലി​യ​ൻ ബ്രാ​ൻ​ഡ​ഡ് ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക വി​ഭാ​ഗ​വു​മു​ണ്ട്. ക്ലാ​സി​ക് പി​സ്സ​ക​ളും പാ​സ്ത​ക​ളും മു​ത​ൽ പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ വ​രെ ഇ​റ്റാ​ലി​യ​ൻ ഫു​ഡ് സ്ട്രീ​റ്റ് സ്റ്റാ​ളു​ക​ളി​ൽ ല​ഭ്യ​മാ​ണ്. അ​വി​ശ്വ​സ​നീ​യ​മാ​യ വി​ല​യി​ൽ ഗാ​ർ​ഹി​ക അ​വ​ശ്യ വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Italian Promotion at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.