ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: ശ​രീ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ഒ​ളി​പ്പി​ച്ച് രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള യാ​ത്ര​ക്കാ​ര​​​െൻറ ശ്ര​മം ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ൽ ജ​സീ​റ ടെ​ർ​മി​ന​ലി​ൽ വ​ന്നി​റ​ങ്ങി​യ അ​റ​ബ് വം​ശ​ജ​നാ​ണ് ദേ​ഹ​ത്ത​ണി​ഞ്ഞ പ്ര​ത്യേ​ക വ​സ്​​ത്ര​ത്തി​ലെ അ​റ​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ നി​റ​ച്ച് കു​വൈ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. 

ഇ​ദ്ദേ​ഹ​ത്തി​​െൻറ നീ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്​​ഥ​ർ ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 6032 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി യാ​ത്ര​ക്കാ​ര​നെ ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Tags:    
News Summary - drugs-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.