ജി​ദ്ദ പൊ​ന്നാ​നി മ​ണ്ഡ​ലം, ശ​റ​ഫി​യ്യ കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​സ്സു​ദ്ദീ​ൻ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സ​ദ​സ്സ് കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സഹപ്രവർത്തകന്റെ സംരക്ഷണം കെ.എം.സി.സി പ്രവർ‍ത്തകരുടെ കടമ -കെ.പി. മുഹമ്മദ് കുട്ടി

ജിദ്ദ: സേവനപ്രവര്‍ത്തനം തന്റെ ഹൃദയത്തുടിപ്പായി ഏറ്റെടുത്ത് നടത്തുന്ന കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്വകുടുംബത്തെപ്പോലെ സഹപ്രവര്‍ത്തകന്റെ സംരക്ഷണവും തന്റെ കടമയായി കരുതണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു. കെ.എം.സി.സി ജിദ്ദ പൊന്നാനി മണ്ഡലം, ശറഫിയ്യ കമ്മിറ്റികൾ സംയുക്തമായി നടത്തിയ ഇസ്സുദ്ദീൻ തങ്ങൾ പാലപ്പെട്ടി അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകൻ എന്ന നിലയിൽ തന്റെ ജീവിതം മറ്റുള്ളവരുടെ സേവനത്തിനുകൂടി സമര്‍പ്പിച്ച നിസ്വാര്‍ഥ സേവകനായിരുന്നു ഇസ്സുദ്ദീൻ തങ്ങളെന്ന് കെ.പി. മുഹമ്മദ് കുട്ടി അനുസ്മരിച്ചു. കെ.എം.സി.സി സുരക്ഷാപദ്ധതിപോലെയുള്ളവ പ്രവാസി കുടുംബങ്ങൾ‍ക്ക് പലഘട്ടങ്ങളിലും തുണയാകുന്നതോടൊപ്പം കൂട്ടത്തിലുള്ളവരെയും കുടുംബത്തെയും അറിഞ്ഞ് പരസ്പരം സഹായിക്കാനും അംഗത്വ കാമ്പയിന്‍ വിജയകരമാക്കാനും കെ.എം.സി.സി പ്രവർത്തകർ സന്നദ്ധരാകണം.

സി.എച്ച് സെന്റർ പോലെയുള്ള പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുമ്പോൾ ‍നിരവധി രോഗികൾക്ക് കൈത്താങ്ങാവുകയാണ്. നാഷനല്‍, സെന്‍ട്രൽ ‍കെ.എം.സി.സി കമ്മിറ്റികൾ പുതിയ പെന്‍ഷന്‍ പദ്ധതി പ്രവാസികള്‍ക്കായി നടപ്പാക്കാനുള്ള പാതയിലാണെന്നും കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു.പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് കരീംഷാ വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി ജിദ്ദ കമ്മിറ്റി ജനറൽ ‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട്, മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി അംഗം നാസര്‍ വെളിയങ്കോട്, റസാഖ് ചേലക്കോട്, നൗഫൽ ഉള്ളാടൻ തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് വാഴക്കാട് സ്വാഗതവും സി.ടി. ശിഹാബ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Duty of KMCC Activists to Protect Colleagues -K.P. Muhammed Kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.