കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്ക് ‘കിങ്ങിണിക്കൂട്ടം-2023’ എന്ന പേരിൽ അവധിക്കാല ഏകദിന ക്യാമ്പ് നടത്തി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ക്യാമ്പ് ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസുകൾ ബാബുജി ബത്തേരി, സന്തോഷ് ജോസഫ്, ജോബി ജോസഫ്, വിജയലക്ഷ്മി എന്നിവർ നയിച്ചു. പ്രസംഗം, കളറിങ്, ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, ആക്ടിങ് ജനറൽ സെക്രട്ടറി ജിജു പോൾ, അഡ്വൈസറി ചെയർമാൻ എം.കെ. ജിനോ, അമൽ ഹരിദാസ്, മഹിളാവേദി സെക്രട്ടറി ഇന്ദു എൽദോ, ബാലവേദി പ്രസിഡൻറ് സ്ലാനിയ പെയ്റ്റൻ, ഇവൻറ് കൺവീനർ ഷജിനി അജി, രക്ഷാധികാരി സജി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഓണാഘോഷ പരിപാടി ‘തിരുവോണ സംഗമം-2023’ന്റെ ഫ്ലായർ പ്രകാശനം പ്രസിഡന്റ് ജോമോൻ കോയിക്കര, ജോളി ജോർജിൽനിന്നും ഏറ്റുവാങ്ങി നിർവഹിച്ചു. ജോളി ജോർജ് അവതാരകനായി. മഹിളാവേദി ചെയർപേഴ്സൻ ലിസ വർഗീസ് സ്വാഗതവും ട്രഷറർ തെരേസ ആന്റണി നന്ദിയും പറഞ്ഞു.
വിവിധ ഭാരവാഹികളായ വർഗീസൻ, റെജി ജോർജ്, പ്രിൻസ് ബേബി, മഞ്ജു ബിജു, ജിയോ മത്തായി, റോമാനസ് പെയ്റ്റൻ, ജോസഫ് റാഫേൽ, ജിസ്സി ജിഷോയ്, ജോസഫ് കോമ്പാറ, ബിജു, ജിൻസി ലൗസൻ, അനു കാർത്തികേയൻ, ഷോജൻ ഫ്രാൻസിസ്, വർഗീസ്, എൽദോ വർഗീസ്, പീറ്റർ മാത്യു, സോണിയ ജോബി, ഷൈനി തങ്കച്ചൻ, സിമി റെജി, സൗമ്യ ജിനോ, ബിന്ദു പ്രിൻസ്, ഷീബ പെയ്റ്റൻ, മേരി എൽദോ, ബിന്ദു ബെന്നി, ലൈല പീറ്റർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.