കുവൈത്ത് സിറ്റി: ജോർഡനിൽ കുവൈത്ത് സംഭാവന ചെയ്ത വിദ്യാഭ്യാസ സമുച്ചയത്തിന് തറക്കല്ലിട്ടു. ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽ മെറിയാണ് ജോർഡൻ സഹാബ് ഏരിയയിൽ നിർമിക്കുന്ന കെട്ടിടത്തിന് തറക്കില്ലട്ടത്.
അബ്ദുല്ല യോസിഫ് ബോഡായി ധനസഹായം നൽകുന്ന പ്രോജക്ട്, എജുക്കേഷണൽ ഇവാക്വേഷൻ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചാരിറ്റി പ്രോജക്ടിന്റെ ഭാഗമാണ്. ജോർദാനിലെ അക്കാദമിയുടെ ആറാമത്തെ പ്രൊജക്ടാണിത്. ജാസിം അൽ യാസീന്റെ മേൽനോട്ടത്തിൽ കുവൈത്ത് സംഭാവനയോടെയാണ് ഇത് നടക്കുന്നത്.
ജോർഡനും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധങ്ങളുടെ തുടർച്ചയും ജോർദാനിലെ കുവൈത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗവുമാണ് പദ്ധതിയെന്ന് അംബാസഡർ അൽ മാരി പറഞ്ഞു. ജോർഡനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതായും അറബ് ലോകത്തും ആഗോളതലത്തിലും അതിന്റെ സവിശേഷതകൾ ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.