കുവൈത്ത് സിറ്റി: രാജ്യത്തെ ജയിലുകളിലെ അന്തേവാസികൾ ഇനി വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താകില്ല. ജയിലുകളിലെ വിദ്യാഭ്യാസ പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. ആഭ്യന്തര -വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, ഇസ് ലാമിക കാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജയിൽ സമുച്ചയത്തിൽ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ-അൻസി, ഡോ.ബന്ദർ അൽ നുസാഫി, ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ ഉബൈദ് എന്നിവര്‍ പങ്കെടുത്തു. പഠിതാക്കള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു.
വിദ്യാർഥികൾക്കു ലഭിക്കുന്ന എല്ലാ അക്കാദമിക് സൗകര്യങ്ങളും അന്തേവാസികൾക്കും ലഭിക്കുന്ന രീതിയിലാണു കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ ബ്യൂറോയും ഹ്യൂമൻ ഡെവലപ്മെന്റ്, നാമ ചാരിറ്റി അസോസിയേഷനും പദ്ധതിയില്‍ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.