കുവൈത്ത് സിറ്റി: ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ പ്രവർത്തിക്കുന്ന ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസിെൻറ കെട്ടിട നിർമാണത്തിലേക്ക് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സമാഹരിച്ച തുക കൈമാറി. ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി സംഘടനയായ ഹാദിയയുടെ നേതൃത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ, പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം നിർമിക്കുന്നത്. ചെയർമാൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് ഡയറക്ടർ ഡോ. സുബൈർ ഹുദവി ചേകനൂരിെൻറ സാന്നിധ്യത്തിൽ കെ.ഐ.സി പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഫൈസി കൈമാറി. ചെയർമാൻ ശംസുദ്ദീൻ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, വൈസ് പ്രസിഡൻറ് ഇസ്മാഈൽ ഹുദവി, ശിഹാബ് കോഡൂർ, അബ്ദുൽ ഖാദർ ഹാജി പല്ലാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.