കുവൈത്ത് സിറ്റി: ആതുരസേവന രംഗത്ത് 15 വർഷം പിന്നിടുന്ന സിറ്റി ക്ലിനിക്ക് മെഡിക്കൽ സെൻറർ വാർഷികോപഹാരമായി എട്ട് ദീനാർ നിരക്കിൽ പി.സി.ആർ പരിശോധനക്ക് സൗകര്യമൊരുക്കി. നാല് ബ്രാഞ്ചുകളുള്ള സിറ്റി ക്ലിനിക്കിെൻറ കുവൈത്ത് സിറ്റി ബ്രാഞ്ചിലാണ് എട്ട് ദീനാറിന് പരിശോധന നടത്താൻ കഴിയുക.
സിറ്റിയിലെ മിർഗബിൽ കെ.പി.ടി.സി ബിൽഡിങ്ങിന് എതിർവശം ശുഹദ സ്ട്രീറ്റിൽ അൽ മവാശ് ബിൽഡിങ്ങിൽ നാലാം നിലയിലാണ് സിറ്റിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. info@cityclinickwt.com എന്ന വിലാസത്തിലും ബന്ധപ്പെടാം. ഫഹാഹീൽ, അബ്ബാസിയ, മഹബൂല എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയാണ് സിറ്റി ക്ലിനിക്ക് വാഗ്ദാനം നൽകുന്നത്.
മികച്ച പരിചരണവും മിതമായ ചികിത്സ ചെലവുമാണ് സിറ്റി ക്ലിനിക്കിനെ സാധാരണക്കാരുടെ പ്രിയപ്പെട്ട ആതുരാലയമാക്കിയതെന്നും തുടർന്നും ഇൗ കാഴ്ചപ്പാടോടെ മുന്നോട്ടുപോകുമെന്നും മാനേജിങ് ഡയറക്ടർ നൗഷാദ്, ജനറൽ മാനേജർ ഇബ്രാഹിം എന്നിവർ പറഞ്ഞു.
ഇേൻറണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, റേഡിയോളജി, ജനറൽ മെഡിസിൻ, ഡെൻറൽ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അപ്പോയ്ൻറ്മെൻറിനും 965 22497080, 22497060 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.