കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനായി ഒരുക്കം നടത്തിവരുന്നതായി കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബൂസ് അറിയിച്ചു.
പോളിങ് ദിനത്തിൽ ആവശ്യമായ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംയുക്ത സമിതി ചൊവ്വാഴ്ച യോഗം ചേർന്നു.
തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലും വോട്ടർമാർക്ക് സുഗമമായി വോട്ടുചെയ്യാനും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സംയോജിത ഫീൽഡ് പ്ലാൻ രൂപവത്കരിച്ചതായി അൽ ദബൂസ് പറഞ്ഞു.
ഓരോ സംഘത്തിനും നിർവഹിക്കാനുള്ള ജോലികളും ചുമതലകളും കൃത്യതയോടെ വിഭജിച്ചുനൽകിയിട്ടുണ്ട്. തുടർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പോളിങ് സ്റ്റേഷനുകളുടെ പരിസരപ്രദേശങ്ങളിൽ കണ്ടെയ്നറുകൾ വിതരണം ചെയ്യുന്നതിനും വോട്ടെടുപ്പ് നടക്കുന്ന സ്കൂൾ പാർക്കിങ് സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനുമായി ക്ലീനിങ്, റോഡ് ഒക്കുപൻസി ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്. സ്കൂളുകളിലെ പോളിങ് കേന്ദ്രങ്ങൾക്ക് മുന്നിൽ സുരക്ഷ മേഖല പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.