കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തില്‍ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസം താപനില 42 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ഇലക്ട്രിക്കൽ ലോഡ് സൂചിക 14000 മെഗാവാട്ടിലെത്തി. താപനില കൂടുന്നതിന് അനുസരിച്ച് ജനങ്ങൾ എസി ഉപയോഗവും വർധിപ്പിക്കുന്നതാണ് വൈദ്യുതി ഉപയോഗവും കൂടുന്നതിന് കാരണം. ഇതേ നില തുടർന്നാൽ അടുത്ത ദിവസങ്ങളില്‍ തന്നെ പരമാവധി വൈദ്യുതി ഉപയോഗത്തില്‍ എത്തുമെന്നാണ് ആശങ്ക. അതിനിടെ പൊതു ജനങ്ങള്‍ മന്ത്രാലയവുമായി സഹകരിക്കണമെന്നും പീക്ക് സമയങ്ങളിൽ ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.