കുവൈത്ത് സിറ്റി: ഈരാറ്റുപേട്ടയിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ രാജ്യങ്ങളിലെ വിവിധ യൂനിറ്റുകളിൽനിന്ന് തിരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഓൺലൈനായി നടന്ന തിരഞ്ഞെടുപ്പിന് അവിനാഷ് മൂസ, സാജിദ് ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി.
പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച ഇ.ജി.എക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: സുഹൈൽ സത്താർ ഖത്തർ (പ്രസി), പി.പി.എം. ഷഹീർ യു.എ.ഇ (ജന.സെക്ര), ഷമീർ മണക്കാട് കുവൈത്ത് (ട്രഷ), സലീം തലനാട് റിയാദ്, സി.എ. ഷാഹിദ് കുവൈത്ത് (വൈ. പ്രസി), അജ്മൽ ഖാൻ റിയാദ് (ജോ.സെക്ര).
വകുപ്പ് സെക്രട്ടറിമാരായി നസീബ് പടിപ്പുരക്കൽ (യു.എ.ഇ), താഹ വലിയവീട്ടിൽ (ഖത്തർ), ഷബിൻ സത്താർ (ദമ്മാം), ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), കെ.എ. നിസായ് (സലാല) എന്നിവരെയും യൂനിറ്റ് കൺവീനർമാരായി റിയാസ് ലത്തീഫ് (യു.എ.ഇ), ആസിം പി.നൗഷാദ് (ഖത്തർ), റസൽ അബ്ദുൽ റഹീം (റിയാദ്), ഷഫീഖ് റഹ്മാൻ (ദമാം), ജിൻഷാദ് എം.പി (ജിദ്ദ), ഷിബിലി കെ.എം (കുവൈത്ത്), റമീസ് മുഹമ്മദ് (മസ്കത്ത്), യാസിർ അബ്ദുൽ കരീം (ബഹ്റൈൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.