കുവൈത്ത് സിറ്റി: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ കുവൈത്ത് സന്ദർശനത്തിനായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ഒൗദ്യോഗികമായി ക്ഷണിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണ് ഇൗ ക്ഷണമെന്ന് തുർക്കി പ്രസിഡൻറിെൻറ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവരുമായി ഉർദുഗാൻ ചർച്ച നടത്തി.
കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രതിസന്ധി പരിഹാരത്തിന് തുർക്കിക്ക് എന്തുചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചാണ് ചർച്ച നടന്നത്. അങ്കാറയിലെ പ്രസിഡൻറിെൻറ കൊട്ടാരത്തിലായിരുന്നു ചർച്ച നടന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.