കുവൈത്ത് നാഷനൽ ജെറ്റ് സ്കീ ടീം
കുവൈത്ത് സിറ്റി: പോളണ്ടിൽ നടന്ന യൂറോപ്യൻ ജെറ്റ് സ്കീ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് നാഷനൽ ജെറ്റ് സ്കീ ടീം ആദ്യ റൗണ്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുവൈത്ത് ടീം അംഗങ്ങളായ മുഹമ്മദ് ബർബയയും സേലം അൽ മുതവയുമായി അഭിമാന നേട്ടം കൊയ്തത്. സീനിയർ പ്രഫഷനലുകൾക്കായുള്ള പ്രോ ജി.പി വിഭാഗത്തിൽ ബർബയ മൂന്നാം സ്ഥാനം നേടിയപ്പോൾ സഹതാരം അൽ മുതവ വിദഗ്ധ സ്കീ വിഭാഗത്തിലും ഇതേ സ്ഥാനം നേടി. ഇന്റർനാഷനൽ ജെറ്റ് സ്പോർട്സ് ബോട്ടിങ് അസോസിയേഷൻ മേൽനോട്ടത്തിൽ പോളണ്ടിൽ നടന്ന യൂറോപ്യൻ ജെറ്റ് സ്കീ ചാമ്പ്യൻഷിപ്പിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 200 മത്സരാർഥികൾ പങ്കെടുത്തിരുന്നു.
കുവൈത്ത് ടീമിന്റെ നേട്ടങ്ങളെയും കളിക്കാരുടെയും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫുകളുടെയും പ്രയത്നങ്ങളെയും കുവൈത്ത് സീ സ്പോർട്സ് ക്ലബ് സെക്രട്ടറി ജനറൽ ഖാലിദ് അൽ ഫൗദരി അഭിനന്ദിച്ചു. ഒക്ടോബറിൽ യു.എസിലെ അരിസോണയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ അടുത്ത റൗണ്ടിൽ കൂടുതൽ കിരീടങ്ങൾ നേടാനുള്ള ടീമിന്റെ കഴിവിലും സന്നദ്ധതയിലും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.