കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സായാഹ്ന ഷിഫ്റ്റിലൂടെ സേവനങ്ങൾ നല്‍കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.
വൈകിട്ട് 3.30നാണ് സായാഹ്ന ഷിഫ്റ്റ് പ്രവൃത്തി സമയം ആരംഭിക്കുക. എന്നാല്‍ സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയത്തിന്റെ സൗകര്യം ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യാൻ തിരഞ്ഞെടുത്ത ജീവനക്കാരുടെ പേരുകളും വിവരങ്ങളും സിവിൽ സർവീസ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
സേവനങ്ങൾ ആരംഭിച്ചതോടെ സർക്കാർ സംവിധാനങ്ങൾ സൗകര്യപ്രദമായ സമയങ്ങളിൽ ഉപയോഗപ്പെടുത്താനാകും. അതോടൊപ്പം സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായകരമാകുമെന്ന് വിലയിരുത്തുന്നു. രാജ്യത്തെ ഗതാഗത കുരുക്ക് കുറക്കുന്നതിനും ഇത് സഹായിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.