കുവൈത്ത് സിറ്റി: കെ.ഐ.ജി വെസ്റ്റ് മേഖല ഖുർആൻ പഠിതാക്കളുടെ സംഗമവും സമ്മാനദാനവും സംഘടിപ്പിച്ചു. കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം നിർവഹിച്ചു. ‘ഖുർആ ൻ പഠനത്തിെൻറ പ്രാധാന്യം’ വിഷയത്തിൽ അബ്ദുല്ലത്തീഫ് കൂരാട് മുഖ്യപ്രഭാഷണം നടത്ത ി. ഹൃദയത്തിെൻറ തുരുമ്പുകളയാനുള്ള ഏറ്റവും ശക്തമായ ഔഷധമാണ് ഖുർആൻ. ഏതു മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെയും ഖുർആൻ കൈപിടിച്ചു നടത്തും.
പ്രവാചകെൻറ ജീവിതം പോലെ ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഖുർആനായി വിശ്വാസികളുടെ ജീവിതവും മാറിത്തീരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് മേഖല പ്രസിഡൻറ് പി.ടി. ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.എം. അൻസാർ സ്വാഗതവും സി.കെ. നജീബ് നന്ദിയും പറഞ്ഞു. കോഴിക്കോട് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുറഹ്മാൻ തറുവായി സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ആയിഷ തസ്ഫിയ ഖിറാഅത്ത് നടത്തി. വിജയികൾക്കുള്ള സമ്മാനദാനം അബ്ദുറഹ്മാൻ തറുവായി, സക്കീർ ഹുസൈൻ തുവ്വൂർ, അബ്ദുല്ലത്തീഫ് കൂരാട്, ഫിറോസ് ഹമീദ്, പി.ടി. ഷരീഫ്, അബ്ദുല്ലത്തീഫ് ഓമശ്ശേരി, മഹബൂബ അനീസ് എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.