കുവൈത്ത് സിറ്റി: ഗ്ലോബൽ തിക്കോടിയൻ ഫോറം കുവൈത്ത് ചാപ്റ്റർ ‘വസന്തോത്സവം 2019’ കബദ് റിസോർട്ടിൽ നടത്തി. സഫ്വാൻ തിക്കോടിയുടെ നേതൃത്വത്തിൽ നടന്ന ഗസൽ നിലാവ് പരിപാടിയുടെ ആകർഷണമായി. സഫ്വാൻ, സജീർ, ശ്രീജിത്ത്, സക്കരിയ, നാദിർ മുസ്തഫ, ഷൈബു, സുരേന്ദ്രൻ, മഹീന്ദ്രൻ, നിധിൻ, കണ്ണൻ, രഞ്ജിത്ത് എന്നിവരുടെ കരോക്കെ ഗാനമേളയുമുണ്ടായി. ഗെയിമുകൾക്ക് മജീദ് റവാബി, ഇസ്ഹാഖ് കൊയിലിൽ, ഫിറോസ് കുളങ്ങര, മുജീബ് മണലിൽ, ജാബിർ കഴുക്കയിൽ, സാജിദ് എന്നിവർ നേതൃത്വം നൽകി.
മത്സരവിജയികൾക്ക് വിഭീഷ്, സെൽവരാജ്, അലി പുതുക്കുടി, ദേവൻ, സാജിദ്, കെ.വി. ഷാജി, ഫൈസൽ പുറക്കാട്, ബോബി, അഫ്സൽ, നൗഷാദ് ഹംസ, ഹാഷിദ്, നൗഷാദ് പാലൂർ, സമീർ തിക്കോടി എന്നിവർ സമ്മാനവിതരണം നടത്തി. ജുമൈല, അനുപമ, ശബ്ന, സുഹറ, തൻസിറ, സാജിദ സാദിഖ്, നീതു കൃഷ്ണ, പ്രിയ എന്നിവർ സ്ത്രീകളുടെ ഗെയിമുകൾക്ക് നേതൃത്വം നൽകി. ഗസൽ ഗായകൻ സഫ്വാന് ചെയർമാൻ അബു കോട്ടയിലും ജനറൽ സെക്രട്ടറി അനൂപും ചേർന്ന് ഉപഹാരം നൽകി. ഷൈബു കൂരൻറവിട പൊന്നാടയണിയിച്ചു. ആക്ടിങ് പ്രസിഡൻറ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആസാദ് സ്വാഗതവും ശുഹൈബ് കുന്നോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.