കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 20ാം വാർഷികാഘോഷം ‘സാരഥീയം 2019’ ഖാലിദിയ യൂനിവേഴ്സിറ് റി സബാഹ് അൽ സാലിം തിയറ്ററിൽ നടന്നു. ദൈവദശക ആലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്ര സിഡൻറ് കെ.വി. സുഗുണൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ ഉദ് ഘാടനം ചെയ്തു. സീഗുൾ കമ്പനി മാനേജിങ് ഡയറക്ടറും 87ാമത് ശിവഗിരി തീർഥാടന കമ്മിറ്റി വൈസ് ചെയർമാനുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ വിശിഷ്ടാതിഥിയായി.
പ്രോഗ്രാം കൺവീനർ വിനീഷ് വിശ്വംബരൻ സ്വാഗതവും സാരഥി ട്രഷറർ സി.വി. ബിജു നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി കെ.ആർ. അജി, രക്ഷാധികാരി സുരേഷ് കൊച്ചാത്ത്, സാരഥി ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ്, വനിതാവേദി ചെയർപേഴ്സൻ ബിന്ദു സജീവ്, ബില്ലവ സംഘ പ്രസിഡൻറ് കൃഷ്ണ പൂജാരി, ബി.ഇ.സി ജനറൽ മാനേജർ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയവർക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ് ഇന്ത്യൻ അംബാസഡർ വിതരണം ചെയ്തു.
പ്രസിഡൻറ് കെ.വി. സുഗുണൻ സാരഥിയുടെ പേരിൽ ഒരുലക്ഷം രൂപ ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക മന്ദിര ഫണ്ടിലേക്ക് സംഭാവനയായി വൈസ് പ്രസിഡൻറ് വിനോദ്കുമാറിന് കൈമാറി. 87ാമത് ശിവഗിരി തീർഥാടനത്തിലേക്കുള്ള കുവൈത്തിൽനിന്നുള്ള ധർമപതാക സുരേഷ് മദുസൂദനനിൽനിന്ന് കെ.പി. സുരേഷ് ഏറ്റുവാങ്ങി.
‘സാരഥീയം 2019’ സുവനീർ അജി കുട്ടപ്പൻ, പ്രമീൾ പ്രഭാകരൻ എന്നിവർക്ക് നൽകി ഇന്ത്യൻ സ്ഥാനപതി ജീവസാഗർ പ്രകാശനം നടത്തി.
ശ്രീനാരായണ ഗുരുവിെൻറ ജീവിതയാത്രയെ നൃത്തരൂപത്തിൽ സമന്വയിപ്പിച്ച് നർത്തകി ലിസി മുരളീധരെൻറ നേതൃത്വത്തിൽ സാരഥിയുടെ കലാകാരന്മാർ ‘ഗുരുദേവജ്ഞാനാമൃതം’ നൃത്തശിൽപം അവതരിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായകരായ സുദീപ് കുമാർ, സംഗീത ശ്രീകാന്ത്, കലാകാരന്മാരായ ശബരീഷ് പ്രഭാകർ, നൗഫൽ റഹ്മൻ, സുമേഷ് ആനന്ദ്, പ്രണവം ശശി തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഗാഷോ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.