കുവൈത്ത് സിറ്റി: അമ്മ കുവൈത്ത് നവംബർ എട്ടിന് മൈദൻ ഹവല്ലി അമേരിക്കൻ ഇൻറർനാഷനൽ സ്ക ൂളിൽ ‘ഉത്സ്രവ്-2019’ എന്ന പേരിൽ കലാവിസ്മയം തീർക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളന ത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാരായ കലാകാരന്മാർ അണിനിരക്കുന്ന മിറക്കിൾ ഓൺ വീൽസ് സംഘത്തിെൻറ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരിപാടിയാണ് ഉത് സ്രവിലെ പ്രധാന ആകർഷണം. ജോസി ആലപ്പുഴ നയിക്കുന്ന ഇൻസ്ട്രുമെൻറൽ ഫ്യൂഷനും അരങ്ങേറും.
വൈകീട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 1200 പേർ അതിഥികളായി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് കുവൈത്ത് പാരാ ഒളിമ്പിക് ജേതാക്കളായ പ്രതിഭകളെയും സ്വദേശി പ്രമുഖരെയും ചടങ്ങിൽ ആദരിക്കും.അമ്മ കുവൈത്തിെൻറ നേതൃത്വത്തിൽ കാഴ്ചപരിമിതരായവർക്ക് ‘ദൃഷ്ടി’ പദ്ധതിയിലൂടെ പരസഹായമില്ലാതെ നടക്കാൻ കഴിയുന്ന ഇലക്ട്രോണിക്സ് ഉപകരണം നൽകും. ഡൽഹി, ഹൈദരാബാദ്, കേരള എന്നിവിടങ്ങളിലെ അന്ധ വിദ്യാലയങ്ങളിലുള്ളവർക്കും ഇലക്ട്രോണിക്സ് ഉപകരണം ലഭ്യമാക്കുമെന്നും സംഘാടകർ പറഞ്ഞു.
‘ഉത് സ്രവ്-2019’ അമൃത വിസ്മയ’ പദ്ധതി ഫ്ലയർ കെ.പി. സുരേഷിനു നൽകി രക്ഷാധികാരി മാധവൻ കുട്ടി മേനോൻ പ്രകാശനം ചെയ്തു. ടിക്കറ്റ് വിതരണം അബു ഹാദി, നാസർ പട്ടാമ്പി എന്നിവർക്ക് നൽകി അശോക്, ജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ദിവാകരൻ അമ്മനത്ത്, വി. കൃഷ്ണകുമാർ, പ്രേംംരാജ്, രമേശ് രണ്ടാംവീട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.