കുവൈത്ത് സിറ്റി: അമിത വില ഇൗടാക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. വില കൂട്ടി വിൽപന നടത്തിയ ചില സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. ഇറക്കുമതി ചെയ്യുന്നതും തദ്ദേശീയവുമായ എല്ലാ മത്സ്യവും രാജ്യത്ത് ലഭ്യമാണെന്നും വില സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിെൻറ കൃത്യമായ മാർഗനിർദേശമുണ്ടെന്നും ഇത് പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിദിനം അഞ്ച് മുതൽ 40 ടൺ വരെ ടൺ മത്സ്യം ഇറക്കുമതി ചെയ്യുന്നതായും നാല് മുതൽ ആറ് വരെ ടൺ മത്സ്യം കുവൈത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.