കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷമായി ഉയർത്തി. കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഡിജിറ്റലായി തുടരും. ഫിസിക്കൽ കാർഡ് പ്രിന്റ് ചെയ്യാതെ ഇവ ഉപയോഗിക്കാമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്മെന്റ് അറിയിച്ചു.
നേരത്തേ മൂന്ന് വർഷത്തേക്കാണ് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചിരുന്നത്. ഇത് പിന്നീട് ഒരു വർഷത്തേക്കായി കുറക്കുകയായിരുന്നു. ദീർഘകാലത്തേക്ക് ലൈസൻസ് എടുക്കുന്നവർ തൊഴിൽ മാറിയാലും ലൈസൻസ് റദ്ദാക്കാത്തതിനെത്തുടർന്നായിരുന്നു നടപടി.
2015വരെ രാജ്യത്ത് 10 വർഷത്തേക്കയിരുന്നു ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിരുന്നത്. പിന്നീടത് ഒരു വർത്തേക്കായി ചുരുക്കുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്നു വർഷത്തേക്കാക്കുകയുമായിരുന്നു. ഇതാണ് പിന്നീട് ഒരു വർഷത്തേക്കായി ചുരുക്കിയത്. രാജ്യത്ത് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യണം. എന്നാൽ പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ധാക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് ഇത്തരത്തിൽ അധികൃതർ റദ്ദാക്കിയത്.
പ്രവാസികൾ ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയോ, ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയോ അപേക്ഷിക്കണം. ലൈസൻസുകള്‍ പുതുക്കിയാല്‍ മൈ ഐഡന്റിറ്റി ആപ്പ് വഴി സാധുത പരിശോധിച്ച് ഉറപ്പുവരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.