കുവൈത്ത് സിറ്റി: നാട്ടിലേക്ക് പ്രവാസികള്‍ കഴിഞ്ഞ ഏഴ് വർഷത്തിനിടെ അയച്ചത് 33.353 ബില്യൺ ദിനാർ. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറക്കിയ സ്ഥിതി വിവരകണക്കിലാണ് പുതിയ റിപ്പോർട്ട്. അയക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും അയക്കുന്ന പണത്തിന്റെ തോതിൽ ഇടിവ് വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രവാസി പണമയക്കലിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29.67 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 40.33 ശതമാനവും മൂന്നാം പാദത്തിൽ 31.46 ശതമാനവും കുറവ് രേഖപ്പെടുത്തി. പണമയക്കുന്നത് കുറയുന്നത് രാജ്യത്തിന്റെ പേയ്മെന്റ് ബാലൻസിനെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്ത് പ്രവാസി ജനസംഖ്യ വീണ്ടും ഉയരുന്നത് ഈ വർഷം പണം അയക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കുമെന്നാണ് സൂചന. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കുവൈത്തിലെ പ്രവാസികൾ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.