ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ സംഗമത്തിൽ സോളിഡാരിറ്റി ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി. വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ് ലാമിയ ഫഹാഹീൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി ജനറൽ സെക്രട്ടറി ടി.ഇസ്മായിൽ റമദാൻ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് സുൽഫിക്കർ ആശംസ നേർന്നു. കെ.ഐ.ജി. ജന.സെക്രട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ വകുപ്പ് കൺവീനർ നൈസാം സി.പി, പി.ടി. ഷാഫി, സാബിക് യൂസഫ്, അബ്ദുൽ ജലീൽ, കെ.എം. ഹാരിസ്, അഷ്കർ മാളിയേക്കൽ, നിഷാത് എളയത്ത്, റസീന മൊഹ് യുദ്ദീൻ എന്നിവർ പങ്കെടുത്തു.
അർധവാർഷിക പരീക്ഷയിലും ഹിക്മയിലും എ പ്ലസ് വാങ്ങിയ കുട്ടികൾക്കും റമദാൻ ഒൺലൈൻ ക്വിസ് മത്സരത്തിൽ വിജയിച്ച ലിഷ, നൂറിൻ, ഷംന എന്നീ രക്ഷിതാക്കൾക്കും ഖതമുൽ ഖുർആൻ പൂർത്തിയാക്കിയ സാമിൻ സാബിക് എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
മദ്റസ പി.ടി.എ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതവും വിദ്യാർഥി ഹംദാൻ ഖുർആൻ പാരായണവും നിർവ്വഹിച്ചു. സുൽഫിക്കർ, സനോജ് സുബൈർ, തസ്നീം, ജസീൽ, അഹ്മദ്, അംജദ്, നിഹാദ് നാസർ, റഫീഖ് താജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പി.ടി.എ ട്രഷറർ ഖമറുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.