കുവൈത്ത് സിറ്റി: വ്യാജ ഔദ്യോഗികരേഖകൾ സൃഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് -ഡിപ്പാർട്മെന്റ് ഓഫ് കള്ളനോട്ട് ആൻഡ് ഫോർജറി ക്രൈംസിനെ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എൻട്രി വിസകൾ, ഡ്രൈവിങ് ലൈസൻസ്, അക്കാദമിക സർട്ടിഫിക്കറ്റുകൾ, മുദ്രകൾ എന്നിവ പിടിയിലായവർ വ്യാജമായി സൃഷ്ടിച്ചിരുന്നു. പിടിയിലായ രണ്ടുപേരും ഏഷ്യൻ സ്വദേശികളാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മറ്റൊരു പരിശോധനയിൽ നിയമവും തൊഴിൽനിയമവും ലംഘിച്ചതിന് മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട അധികാരിയിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.