കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗഫ് യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മംഗഫ് ഡിലൈറ്റ്സ് ഹാളിൽ സംഗമം ഫോക്ക് പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ എം.വി. രാജീവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സംസാരിച്ചു. വനിതാവേദി യൂനിറ്റ് കോഓഡിനേറ്റർ അനീജ രാജേഷ്, ബാലവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആൻസിൽ ആന്റണി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
യൂനിറ്റ് സെക്രട്ടറി പ്രകാശൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സർവജ്ഞൻ നന്ദിയും പറഞ്ഞു. ഇലാൻസ ഇവന്റ്സിന്റെ ഗാനമേളയും ഫോക്ക് മെംബർമാരുടെ വിവിധ പരിപാടികളും കുടുംബ സംഗമത്തിന് മാറ്റുകൂട്ടി. ലിജിന നിഖിൽ, സോഹാ റസൽ, റോഹാ റസൽ എന്നിവർ അവതാരകരായി. ഫോക്ക് ചാരിറ്റി സബ് കമ്മിറ്റി അംഗം സി.എച്ച്. സന്തോഷ് സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.