കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബവിസ നടപടികൾ ആരംഭിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ ഇണകൾക്കും മക്കൾക്കും കുടുംബവിസ അനുവദിക്കാൻ മന്ത്രാലയം അനുമതി നൽകിയതായി റിപ്പോർട്ട്. ആരോഗ്യ പ്രവർത്തകരുടെ ഇണകളെ കൂടാതെ മക്കൾക്കും വിസ അനുവദിക്കും. 15 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും 18 വയസ്സ് വരെയുള്ള അവിവാഹിതരായ പെൺമക്കൾക്കുമാണ് വിസ അനുവദിക്കുക. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചിരുന്നു. വിസ അപേക്ഷ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സഹൽ ആപ് വഴിയാകും ഒരുക്കുക.
രാജ്യത്ത് ഏറെ നാളായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നതിന്റെ ആദ്യഘട്ടമായി ഇതിനെ കണക്കാക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിയത്. സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാനാകാത്ത സ്ഥിതിയിലാണ് പ്രവാസികൾ. പഴയ വിസ ഉള്ളവർ മാത്രമാണ് നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്നത്. പുതിയ വിസ ലഭിക്കാത്തതിനാൽ മലയാളികള്‍ അടക്കം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്. നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഒന്നര വർഷത്തെ ഇടവേളക്കുശേഷം 2021 നവംബറിൽ വിസ വിതരണം പുനരാരംഭിച്ചു. എന്നാൽ, ജൂണോടെ നിർത്തലാക്കി. നിലവിൽ തൊഴിൽ വിസയും കൊമേഴ്സ്യൽ സന്ദർശന വിസയും മാത്രമെ അനുവദിക്കുന്നുള്ളൂ. കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് ജൂൺ മുതൽ പുതിയ വിസ അനുവദിക്കുന്നുണ്ട്. ഇതോടെ കുടുംബവിസ തുടങ്ങുമെന്ന ചർച്ചയും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.