കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിൽവർ സ്റ്റാർ സ്പോർടിങ് ക്ലബ് സ്ഥാപകാംഗവും ക്ലബ് സെക്രട്ടറിയുമായ പ്രദീപ് കുമാറിന് യാത്രയയപ്പ് നൽകി. ഫർവാനിയ ദജീജ് മലബാർ ഹൈത്തം റസ്റ്റാറന്റിൽ നടന്ന യാത്രയയപ്പ് വിരുന്നിൽ നിരവധി പേർ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ശംസുദ്ധീൻ അടക്കാനി, ക്ലബ് മാനേജർ സഹീർ ആലക്കൽ, ക്ലബ് സ്പോൺസർ സുനിൽ പറക്കപാടത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രജീഷ് കുമാർ, ഫിറോസ് ഖാൻ, അനീഷ് വി. റാം, മുഹമ്മദ് ഷാഫി, റബീഷ്, സലാഹുദ്ദീൻ, അബ്ദു എന്നിവർ സംസാരിച്ചു. കുവൈത്തിലെ ഇന്ത്യൻ ഫുട്ബാൾ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു പ്രദീപ്കുമാറെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
കുവൈത്തിലെ മലയാളി ഫുട്ബാൾ കൂട്ടായ്മയായ കെഫാക്കിന്റെ സ്ഥാപകാംഗവും നിലവിലെ ജോയന്റ് സെക്രട്ടറിയുമാണ് പ്രദീപ് കുമാർ. പ്രദീപ് കുമാറിനു ക്ലബ് സെവൻസ് ടീം ക്യാപ്റ്റൻ അനസും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് മെമന്റോ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.