കുവൈത്ത് സിറ്റി: ദക്ഷിണ കേരളാ ഇസ് ലാമിക് കൾചറൽ സെന്റർ കുവൈത്ത് നാഷനൽ കമ്മിറ്റി ഇഫ്താർ അബ്ബാസിയ്യ ആർട്ട് ഓഡിറ്റോറിയത്തിൽ നടന്നു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു.
കെ.കെ.എം.എ ജലീബ് ബ്രാഞ്ച് പ്രസിഡന്റ് ഖാലിദ് മുസ്ലിയാർ റമദാൻ സന്ദേശം നൽകി. സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു അവർക്കു താങ്ങും തണലുമാകാൻ നോമ്പ് മനുഷ്യരെ പാകപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംഘടന നേതാക്കളായ സക്കീർ പുത്തൻ പാലം, തോമസ് പളളിക്കൽ, കൃഷ്ണൻ കടലുണ്ടി, ഫാറൂഖ് ഹമദാനി, മുനീർ കുനിയ എന്നിവർ ആശംസ അറിയിച്ചു. നവാസ് മൗലവി, അബ്ദു റഷീദ് മൗലവി, മുസ്തഫ മൗലവി, സംജാദ് റഷാദി, അൻസൽ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വി.കെ. ഗഫൂർ, എസ്.എ. ലബ്ബ, പി.പി. സലീം, കെ.എച്ച്. മുഹമ്മദ്, സിദ്ദീഖ്, സലീം റാവുത്തർ തുടങ്ങിയവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും ജോ.സെക്രട്ടറി മനാഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.