കുവൈത്ത് സിറ്റി: കുവൈത്തിലെ ടാക്സി സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) അംഗമായിരിക്കെ മരണപ്പെട്ട സലീമിന്റെ കുടുംബത്തിന് സംഘടന സഹായം കൈമാറി.
അംഗങ്ങളിൽനിന്നും സമാഹരിച്ച 9.5 ലക്ഷം രൂപയാണ് സലീമിന്റ കുടുംബത്തിന് കൈമാറിയത്. കേരള ബ്രദേഴ്സ് വൈസ് പ്രസിഡന്റ് ഇസ്മയിൽ കുറ്റിപ്പുറം, സ്പോർട്സ് കൺവീനർ സജീർ പയ്യോളി, പാനൽ കൺവീനർ റാഫി കണ്ണൂർ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രതിനിധിയായ പ്രമീളയുടെയും മഹല്ല് കമ്മറ്റി മെമ്പർ അസീസിന്റെയും സാന്നിധ്യത്തിൽ കുടുംബത്തിന് തുക കൈമാറിയതായി കെ.ബി.ടി അറിയിച്ചു. കുവൈത്തിൽ വെച്ച് ഹൃദയാഘാതം മൂലമാണ് സലീം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.