കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴ, വൈദ്യുതി-ജല കുടിശ്ശിക ഇനത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 47.7 ലക്ഷം ദീനാര്‍ ഈടാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11 ലക്ഷം ദീനാര്‍ ട്രാഫിക് പിഴയും 29 ലക്ഷം ദീനാര്‍ വൈദ്യുതി-ജല കുടിശ്ശികയും ഉൾപ്പെടെ ലഭിച്ചു.
ഗൾഫ് പൗരന്മാരിൽനിന്നും പ്രവാസികളിൽ നിന്നുമായാണ് ഇത്രയും തുക സമാഹരിച്ചത്. കര-വ്യോമ അതിര്‍ത്തികളില്‍ പിഴയും കുടിശ്ശികയും ഈടാക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഗതാഗതപ്പിഴ ബാക്കിയുള്ളവരും വൈദ്യുതി-ജല, ടെലിഫോണ്‍ ബില്‍ കുടിശ്ശിക ഉള്ളവരും യാത്രക്കു മുമ്പായി കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന് നേരത്തേ വിവിധ വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യം വിടുന്ന പ്രവാസികളില്‍നിന്നും പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കിയത്. നിലവിലെ നിയമപ്രകാരം പ്രവാസികളുടെ റെസിഡൻസി പുതുക്കണമെങ്കിലും വിവിധ വകുപ്പുകളിലെ കുടിശ്ശികയും പിഴയും അടച്ചുതീര്‍ക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.