ഫ​ർ​വാ​നി​യ​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ ഫ്ലാ​റ്റ്

ഫ​ർ​വാ​നി​യ​യി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; ഒരു മരണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്തത്തിൽ വീണ്ടും മരണം. ഫർവാനിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ഫയർഫോഴ്സ് വ്യക്തമാക്കി. സിറിയൻ കുടുംബംതാമസിച്ച അപ്പാർട്ട്മെന്‍റിലാണ് തീപിടിച്ചതെന്നാണ് വിവരം. അഞ്ചു പേർ മരിച്ചതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്.

പരിക്കേറ്റവരെ മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ആ​ക്ടി​ങ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ്, അ​ഗ്നി​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഹെ​ഡ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് ഹ​യീ​ഫ് ഹ​മൂ​ദ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഫ്ലാ​റ്റി​ലെ മു​ക​ൾ നി​ല​ക​ളി​ൽ ഒ​ന്നി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട കാ​ര​ണം അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

Tags:    
News Summary - Fire Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.