കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 57 സ്ഥാപനങ്ങൾ ഫയർ ഫോഴ്സ് അടച്ചുപൂട്ടി. ഗുരുതരമായ സുരക്ഷ ക്രമക്കേടുകളെ തുടർന്നാണ് നടപടി. നിയമലംഘകരുടെ പട്ടികയിൽ ഫർവാനിയ ഗവർണറേറ്റ് ഒന്നാം സ്ഥാനത്തും കാപിറ്റൽ ഗവർണറേറ്റ് രണ്ടാം സ്ഥാനത്തുമാണ്.
കണക്കുകൾ പ്രകാരം ഫർവാനിയ ഗവർണറേറ്റിൽ 105 നിയമലംഘനങ്ങളാണ് നടന്നത്. നേരത്തേ തീപിടിത്തം കൂടിയ സാഹചര്യത്തില്‍ കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങളുടെ പരിശോധന ജനറൽ ഫയർ ഫോഴ്സ് ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.