അ​ഗ്നി​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

അഗ്നിസുരക്ഷ: നാല് സ്ഥാപനങ്ങൾ അടപ്പിച്ചു

കുവൈത്ത് സിറ്റി: അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട് ശർഖ് വ്യവസായ മേഖലയിൽ പരിശോധന നടത്തി. അഗ്നിശമന വിഭാഗം നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾ അടപ്പിച്ചു.

എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ച് തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്ത് അഗ്നിശമന സേനക്ക് വാട്സ്ആപ്പിലൂടെ പരാതിയും നിർദേശങ്ങളും സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. 6591441 എന്ന നമ്പറിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്.

സ്വദേശികൾക്കും വിദേശികൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 112 എന്ന ഹോട്ട്ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Fire safety: Four establishments closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.