കുവൈത്ത് സിറ്റി: അഗ്നി സുരക്ഷ പ്രതിരോധ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം ജനറൽ ഫയർ ഫോഴ്സ് നടത്തിയ പരിശോധനയിൽ 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിവിധ ഗവർണറേറ്റുകളായി സ്ഥാപനങ്ങളിലും ഷോപ്പുകളിലും നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടത്തിയതിനെ തുടർന്നാണ് നടപടി. രാജ്യത്ത് വേനൽ കടുത്തതോടെ തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളിലും താമസകേന്ദ്രങ്ങളിലും നിരവധി തീപിടിത്തങ്ങളാണ് ഉണ്ടായത്. അതിനാൽ അഗ്നിസുരക്ഷ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജനറൽ ഫയർഫോഴ്സ് കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.