കുവൈത്ത് സിറ്റി: കബ്ദ് ഏരിയയിൽ പടക്കങ്ങൾ വിൽക്കുകയും അനധികൃതമായി മൊബൈൽ പലചരക്ക് സാധനങ്ങൾ കച്ചവടം ചെയ്യുകയും ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് നടപടി സ്വീകരിച്ചത്. ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായുള്ള സുരക്ഷാപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മൊബൈൽ പലചരക്കുകടകൾ, ഭക്ഷണ ട്രക്കുകൾ, വഴിയോര കച്ചവടക്കാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിയമം ലംഘിച്ച നിരവധി മൊബൈൽ പലചരക്കുകടകൾ നീക്കംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.