കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് സാങ്കേതികമായി നിലനിന്നിരുന്ന വിമാനവിലക്ക് നീങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷ. വിലക്ക് നിലനിൽക്കെ എയർ ബബ്ൾ എന്ന പ്രത്യേക ഇളവ് ഉപയോഗിച്ചായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി സർവിസ് നടത്തിയിരുന്നത്. വിലക്ക് നീങ്ങിയതോടെ കൂടുതൽ വിമാന സർവിസുകൾ ഉണ്ടാകും.
സ്വാഭാവികമായും ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. എയര്‍ ബബ്ള് ആരംഭിച്ച ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളാണ് വിമാനക്കമ്പനികള്‍ ഈടാക്കിയത്. പിന്നീട് കുറഞ്ഞുവെങ്കിലും ഇപ്പോഴും താരതമ്യേന ഉയർന്നനിരക്ക് തന്നെയാണ്.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ കൂടുതൽ പ്രവാസികൾ നാട്ടിൽ പോകാനിരിക്കുകയാണ്. യാത്ര അനിശ്ചിതത്വം കാരണം നല്ലൊരു ശതമാനം പ്രവാസികൾ അവധി നീട്ടിവെച്ചിരിക്കുകയായിരുന്നു. കുടുംബ സന്ദർശക വിസ കൊടുത്തുതുടങ്ങിയാൽ കുടുംബത്തെ കൊണ്ടുവരാനും നിരവധിപേർ തയാറെടുക്കുന്നു. ടിക്കറ്റ് നിരക്ക് കുറയുന്നത് ഇവർക്കെല്ലാം ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.