കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് വഫ്രയിലെ വിവിധ കൃഷിയിടങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ഇഫ്താറും ഭക്ഷണ കിറ്റ് വിതരണവും നടത്തി. പരിപാടിയിൽ ഇരുന്നൂറോളം തൊഴിലാളികൾ നോമ്പുതുറന്നു. ഇവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. വിവിധ ഭക്ഷ്യ ധാന്യ ഉൽപന്നങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. തൊഴിലാളികൾക്ക് വസ്ത്രങ്ങളും പുതപ്പുകളും നൽകി. തക്കാര ഗ്രൂപ്പുമായി സഹകരിച്ചാണ് ഇഫ്താർ സംഘടിപ്പിച്ചത്. തക്കാര ഗ്രൂപ് ഉടമകളായ റഷീദ്, സലീം എന്നിവർ അതിഥികളായിരുന്നു. ഫോക്കസ് സി.ഇ.ഒ ഫിറോസ് മരക്കാർ, സി.ഒ.ഒ റമീസ് നാസർ, നാഫി ഗസാലി, അബ്ദുറഹ്മാൻ, ബിൻസീർ, റമീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.