കുവൈത്ത് സിറ്റി: യുവജന സംഘടനയായ ഫോക്കസ് പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ പ്രകാശനം ചെയ്തു.
2005ൽ ഖത്തറിലാണ് ഫോക്കസ് രൂപവത്കരിച്ചത്. പിന്നീട് സൗദി, കുവൈത്ത്, ഒമാൻ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 16ാം വാർഷിക വേളയിൽ 'ഫോക്കസ് ഇന്റർനാഷനൽ'എന്ന പേരിലാണ് റീബ്രാന്റ് ചെയ്യുന്നത്.
വിവിധ രാജ്യങ്ങളിൽനിന്ന് സാമൂഹിക സാംസ്കാരിക രംഗത്തെ 16 പേരും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പ്രഗല്ഭ വ്യക്തിത്വങ്ങളും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഒരേ സമയം ലോഗോ പ്രകാശനം നിർവഹിച്ചു. കൂടുതൽ രാജ്യങ്ങളിലേക്ക് ഫോക്കസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.