കുവൈത്ത് സിറ്റി: അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ഫോക് അംഗങ്ങളായ വിശ്വാസ് കൃഷ്ണ, നിതിൻ ലക്ഷ്മണൻ, മറ്റ് ജീവനക്കാർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) അനുശോചന യോഗം സംഘടിപ്പിച്ചു. സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത് നന്ദിയും പറഞ്ഞു.ദുരന്ത സമയത്ത് സമയോചിത ഇടപെടൽ നടത്തിയ അധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.
സംഭവ സ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളായ കേന്ദ്ര കമ്മിറ്റി അംഗം സുനേഷ് അനുഭവങ്ങൾ പങ്കുവെച്ചു. അപകടത്തിൽ മരണപ്പെട്ട ഫോക് അംഗങ്ങളുടെ നാട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഫോക് ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.