ഫോ​ക് ആ​ർ​ട്സ് ഫെ​സ്റ്റ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി പ്ര​സി​ഡ​ന്റ് ലി​ജീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ കൈ​മാ​റു​ന്നു

ഫോ​ക് ആ​ർ​ട്സ് ഫെ​സ്റ്റ്; ഫ​ഹാ​ഹീ​ൽ സോ​ൺ ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി : ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) ആ​ർ​ട്സ് ഫെ​സ്റ്റി​ൽ ഫ​ഹാ​ഹീ​ൽ സോ​ൺ ചാ​മ്പ്യ​ന്മാ​രാ​യി. അ​ബ്ബാ​സി​യ സോ​ൺ ര​ണ്ടാം സ്ഥാ​ന​വും സെ​ൻ​ട്ര​ൽ സോ​ൺ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ പ​ങ്കാ​ളി​ക​ളാ​യി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് യു.​കെ സ്വാ​ഗ​ത​വും ആ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ജ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത്, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ഓ​മ​ന​ക്കു​ട്ട​ൻ, ഫീ​നി​ക്സ് ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജീ​വ്, ഫോ​ക് ട്ര​ഷ​റ​ർ സാ​ബു ടി.​വി, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷം​ന വി​നോ​ജ്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫോ​ക് ഭാ​ര​വാ​ഹി​ക​ൾ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള ഫോ​ക്കി​ന്റെ സ്നേ​ഹോ​പ​ഹാ​ര​വും കൈ​മാ​റി.

Tags:    
News Summary - FOKE Arts Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.