കുവൈത്ത് സിറ്റി: ഖത്തറും സൗദി സഖ്യരാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാൻ ചർച്ച പുരോഗമിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അസ്സബാഹ് പറഞ്ഞു. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറിെൻറ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തിനും മധ്യസ്ഥ ശ്രമങ്ങൾക്കും കുവൈത്ത് വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
കുവൈത്ത് ടി.വിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. അന്തിമ പരിഹാര കരാറിനുള്ള സന്നദ്ധത എല്ലാ വിഭാഗവും കാണിക്കുന്നുണ്ട്. അതിനിടെ കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സ്വാഗതം ചെയ്തു.
ഉപരോധത്തിെൻറ തുടക്കം മുതലുള്ള കുവൈത്തിെൻറ മധ്യസ്ഥതക്കും അമേരിക്കയുടെ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കാനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ ചർച്ചകൾ പ്രധാനമായും നടന്നതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ പരിഗണിക്കുന്ന പരിഹാര കരാറിൽ യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഉൾപ്പെട്ടിട്ടില്ല. ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ പ്രശ്നം പരിഹരിക്കാനാണ് യു.എസ് ഇപ്പോൾ നീക്കങ്ങൾ സജീവമാക്കിയത്. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.