വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

വിദേശകാര്യ മന്ത്രി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച 60-ാമ​ത് മ്യൂ​ണി​ക്ക് സു​ര​ക്ഷാ (എം.​എ​സ്.‌​സി) സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കു​വൈ​ത്തും ഖ​ത്ത​റും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.

ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ഫു​ആ​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം എ​ന്നി​വ ച​ർ​ച്ച​യി​ൽ ഊ​ന്ന​ൽ ന​ൽ​കി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മു​ദ്രാ​തി​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തി. ലബ​നാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല ബൗ ​ഹ​ബീ​ബു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​യാ​യി.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി ലൂ​യി​ജി ഡി ​മാ​യോ​യു​മാ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. കു​വൈ​ത്തും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും വി​ല​യി​രു​ത്തി. യു.​എ​സ് പ്ര​ത്യേ​ക കാ​ലാ​വ​സ്ഥാ പ്ര​തി​നി​ധി (എ​സ്‌​പെ​ക്) ജോ​ൺ എ​ഫ് കെ​റി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Foreign Minister held high-level meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.