കുവൈത്ത് സിറ്റി: സ്വന്തം ചെലവിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടാം. ഇതിന് നടപടിയായതായി കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് സൈനൽ വ്യക്തമാക്കി. കുവൈത്തിൽ താമസിക്കുന്ന വിദേശ വിദ്യാർഥികൾക്കും ജി.സി.സി. രാജ്യങ്ങളിലെ വിദ്യാർഥികൾക്കും പ്രവേശനത്തിന് അവസരമുണ്ട്. ആർട്സ്, സയൻസ്, നിയമം, എന്നീ ബിരുദപഠനങ്ങൾക്ക് പുറമെ, സീറ്റുകളുടെ ലഭ്യതപ്രകാരം, എൻജിനീയറിങ്, പെട്രോളിയം സയൻസ്, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലും പ്രവേശനം നേടാം.
2022- 23 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആഗസ്റ്റ് 21 മുതൽ 27 വരെയുള്ള തീയതികളിൽ നടക്കും. ഓൺലൈനായാണ് നടപടി ക്രമങ്ങൾ നടത്തേണ്ടത്. അപേക്ഷ http://portal.ku.edu.kw/ എന്ന ഓൺ ലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. സയൻസ് വിഭാഗത്തിലെ അപേക്ഷകർക്ക് ഹയർ സെക്കൻഡറി പരീക്ഷയിൽ ശരാശരി 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ഉണ്ടായിരിക്കണം. ആർട്സ് വിഭാഗത്തിലെ അപേക്ഷകർക്ക് ചുരുങ്ങിയത് 80 ശതമാനം മാർക്ക് ഉണ്ടാകണം. വിദേശ വിദ്യാർഥികൾക്ക് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പഠനം നടത്താനുള്ള അവസരം നിരവധി പേർക്ക് ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.